
തിരുവനന്തപുരം: ബി.ഡി.ജെ.എസിന്റെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പാർട്ടി അദ്ധ്യക്ഷൻ തുഷാർവെള്ളാപ്പള്ളി ഇന്നലെ പുറത്തിറക്കി.സി.ഡി.ശ്രീലാൽ(കൈപ്പമംഗലം), ഉണ്ണികൃഷ്ണൻ തൃഷ്ണാത്ത്(കൊടുങ്ങല്ലൂർ), സുബ്രഹ്മണ്യൻ ചുങ്കപ്പാലി(പൊന്നാനി) എന്നിവരെയാണ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്.
18 സ്ഥാനാർത്ഥികളുടെ പേരുകളാണ് മൂന്ന് ഘട്ടങ്ങളിലായി ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചത്. ഇനി മൂന്ന് സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്.24 സീറ്റുകളിലാണ് ബി.ഡി.ജെ.എസ് ഇക്കുറി മത്സരിക്കുക.