
വെഞ്ഞാറമൂട്:തത്തിയൂർ അരുവിക്കര ശ്രീ യക്ഷിഅമ്മൻ ക്ഷേത്ര ട്രസ്റ്റ് വാർഷികോത്സവത്തോടനുബന്ധിച്ച് വരിഷ്ഠ ജനവന്ദനം,ചികിത്സാ സഹായം, പഠന സഹായം എന്നിവ നടന്നു.പൊതുസമ്മേളനം ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഗോപാൽജി ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. മാരായമുട്ടം പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജ് ചികിത്സാ ധനസഹായം വിതരണം ചെയ്തു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ക്ഷേത്ര സംരക്ഷണ സമിതി ഉപാദ്ധ്യക്ഷൻ ഷാജു ശ്രീകണ്ഠേശ്വരം അദ്ധ്യക്ഷത വഹിച്ചു.സമിതി താലൂക്ക് സെക്രട്ടറി കോവിലുവിള ശ്രീജിത്ത് മുഖ്യ പ്രഭാക്ഷണം നടത്തി.തമ്പാനൂർ തൂലിക വിദൂര പഠന സഹായകേന്ദ്രം ഡയറക്ടർ വേണുഗോപാലൻ നായരെ ആദരിച്ചു.