pet

മുടപുരം: ചിറയിൻകീഴിലെ എൽ.ഡി. എഫ് സ്ഥാനാർത്ഥി വി.ശശി,വോട്ട് അഭ്യർത്ഥിച്ച് മംഗലപുരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ഒാട്ടോ,ടാക്സി സ്റ്റാൻഡുകളിലും ആദ്യഘട്ട പ്രചാരണം നടത്തി. മുരുക്കുംപുഴയിൽ നിന്നാണ് പര്യടനം തുടങ്ങിയത്.തോന്നയ്ക്കൽ ലാൽ ഭാഗ് കോളനിയിൽ കാത്തു നിന്ന കുടുംബാംഗങ്ങളെക്കണ്ട് മംഗലപുരം ജംഗ്ഷനിലെത്തി.സി.പി.എം ഏരിയ സെക്രട്ടറി മധു മുല്ലശേരി,ജനതാദൾ എസ്.സംസ്ഥാന കമ്മിറ്റി അംഗം മംഗലപുരംഷാഫി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ കെ.ഗംഗ,സി.പി. ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സലാം, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മംഗലപുരം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ മുരുക്കുംപുഴ സുനിൽ, തോന്നയ്ക്കൽ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ബിജു,എൽ.ജെ.ഡി നേതാവ് പ്രദീപ് ദിവാകർ ‌ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.