sravana

ശ്രാവണയെ നായികയാക്കി സോമൻ അമ്പാട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന 5 ൽ ഒരാൾ തസ്‌കരൻ ഏപ്രിൽ 16ന് തൊടുപുഴയിൽ ആരംഭിക്കും. തട്ടിൻപുറത്ത് അച്യുതനിൽ നായികയായി എത്തിയ താരമാണ് ശ്രാവണ. സിദ്ധാർത്ഥ് രാജനാണ് നായകൻ. ഇന്ദ്രൻസ്, ഇന്നസെന്റ്, സലിംകുമാർ, രൺജി പണിക്കർ, സിദ്ദിഖ്, ബാബുരാജ്, കൊച്ചുപ്രേമൻ, ജാഫർ ഇടുക്കി, പാഷാണം ഷാജി, നസീർ സംക്രാന്തി, അനിയപ്പൻ, അംജത് മൂസ, കലാഭവൻ സതീഷ്, പ്രശാന്ത് കാഞ്ഞിരമറ്റം, ഷിജു അഞ്ചുമന, സജീദ് പുത്തലത്ത്, അംബിക, മാലപാർവതി, കുളപ്പുള്ളി ലീല എന്നിവരാണ് മറ്റു താരങ്ങൾ. സംവിധായകൻ ജയേഷ് മൈനാഗപ്പള്ളിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ജയശ്രീ സിനിമയുടെ ബാനറിൽ പ്രതാപ് വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. മണികണ്ഠൻ പി.എസ്. ഛായാഗ്രഹണം നിർവഹിക്കുന്നു. പി.കെ. ഗോപി, പി.ടി. ബിനു എന്നിവരുടെ വരികൾക്ക് അജയ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര. കലാസംവിധാനം ഷെബീറലി, വസ്ത്രാലങ്കാരം രാധാകൃഷ്ണൻ മങ്ങാട്, മേക്കപ്പ്: സജി കൊരട്ടി.