
കൊടുങ്ങല്ലൂർ: എസ്.എൻ. പുരം മുളളൻബസാറിൽ മൂന്നൂറ് പാക്കറ്റ് നിരോധിത ഹാൻസുമായി ഒരാളെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളൻ ബസാർ ആർ.കെ. പടി സ്വദേശി ചെറൂളിൽ ശ്രീനിവാസനാണ് (45) പിടയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തത്. സമാന കേസിൽ ഇതിനു മുൻപും ഇയാൾ പിടിയിലായിട്ടുണ്ട്. എസ്.ഐ. സുജിത്ത്, സി.പി.ഒ മാരായ ഷിഹാബ്, ജിജിൽ, നിധിൻ, റഹീം, വിനുപ്രസാദ്, ഹോം ഗാർഡ് അൻസാരി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.