
തിരുവല്ല : പൊടിയാടി വെട്ടത്തിൽപ്പടിയിൽ ലക്ഷ്മി ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന സുകുമാരി (61) യുടെ മാല ബൈക്കിലെത്തിയവർ കവർന്നു. പെരിങ്ങര പൊടിയാടി റോഡിൽ ചെറുമുട്ടാടത്ത് പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിറുത്തി. തുടർന്ന് പിന്നിലിരുന്ന യുവാവ് സുകുമാരിയുടെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ച് പെരിങ്ങര ഭാഗത്തേക്ക് കടന്നു. ഇവർ ഹെൽമറ്റ് ധരിച്ചിരുന്നു. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണെന്ന് പുളിക്കീഴ് എസ്.ഐ അനീഷ് പറഞ്ഞു.