vishnu

വിഷ്ണു ഉണ്ണിക്കൃഷ്ണനെ നായകനാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന കൃഷ്ണൻകുട്ടി പണി തുടങ്ങി അടുത്തമാസം ഒടിടി റിലീസായി പ്രദർശനത്തിന് എത്തും. സാനിയ അയ്യപ്പനാണ് ഇൗ കോമഡി ഹൊറർ ത്രില്ലറിലെ നായിക. വിജിലേഷ്, ബേബി ശ്രീലക്ഷ്മി, സന്തോഷ് ദാമോദർ, ഷെറിൻ, ജോമോൻ എന്നിവരാണ് മറ്റു താരങ്ങൾ. വെപ്പർ കോൺ സ്റ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ രചന നിർവഹിക്കുന്നു. ഹരിനാരായണനാണ് ഗാനരചന. ശബ്ദലേഖനം ജസ്റ്റിൻ ജോസ്. ദേശീയ അവാർഡ് ജേതാവും ബാഹുബലി, പത്മാവതിതുടങ്ങിയ ചിത്രങ്ങളുടെ ശബ്ദലേഖനം നിർവഹിച്ചതും ജസ്റ്റിൻ ജോസാണ്.