cong

തിരുവനന്തപുരം:കോൺഗ്രസ് വിട്ട് താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ ടി.ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.

ആരെല്ലാം പോയാലും താൻ അവസാനം വരെ കോൺഗ്രസിനൊപ്പം നിൽക്കും.

തന്റെ ചോര കോൺഗ്രസിനു വേണ്ടിയുള്ളതാണ്. മറിച്ചുള്ള പ്രചാരണങ്ങൾ നടത്തുന്നവർക്ക് ദൈവം കൊടുക്കും. 28 വർഷമായി കെ.പി.സി.സി ഭാരവാഹിയാണ്. തന്നെ ബോധപൂർവ്വം അപമാനിക്കാനാണ് ശ്രമം. ചിലരുടെ വ്യക്തി താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇത്തരം പ്രചാരണങ്ങൾ. താൻ കോൺഗ്രസ് അല്ലെന്ന് പറയാൻ ഇന്ന് പാർട്ടിയിൽ ആരുമില്ല. ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കന്മാരെ കണ്ട് കോൺഗ്രസായ ആളല്ല താൻ. മഹാത്മാഗാന്ധിയാണ് ജീവിതത്തിലെ വലിയ വികാരം. ഇന്ദിരാഗാന്ധി പ്രചോദനവും കെ.കരുണാകരൻ രാഷ്ട്രീയഗുരുവുമാണ്.അവരുടെ ചിന്തയാണ് തന്റെ ഹൃദയത്തിലുള്ളത്.ശരീരത്തിൽ വാരിക്കുന്തം കുത്തിയിറക്കിയപ്പോഴും താൻ വിളിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിന്ദാബാദ് എന്നാണെന്നും ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു.