i-m-vijayan

ഐ.എം.വിജയനെ കേന്ദ്രകഥാപാത്രമാക്കി പയസ് രാജ് രചനയും സംവിധാനവും നിർവഹിക്കുന്ന When Stating
About Him എന്ന സിനിമയുടെ പൂജയും സ്വിച്ചോണും ഇന്നുരാവിലെ 10ന് ഇടപ്പള്ളി അഞ്ചുമന ദേവിക്ഷേത്രത്തിൽ നടക്കും. സംവിധായകനും നടനുമായ അജിജോണാണ് മറ്റൊരു താരം. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ. മഹേശ്വരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് എസ്. നായർ നിർവഹിക്കുന്നു. സംഗീതം രമേഷ് നാരായണൻ. എഡിറ്റർ അജിത് ഉണ്ണിക്കൃഷ്ണൻ, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ എസ്. കെ. സുനിൽ.