cage

കിളിമാനൂർ: കിളിമാനൂരിലും സമീപ പ്രദേശങ്ങളിലും പുലിയിറങ്ങിയെന്ന സംശയം ശക്തമായതോടെ വനംവകുപ്പ് രണ്ട് സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചു. സി.സി ടിവിയിൽ വന്യജീവിയുടെ ചിത്രം ലഭിച്ച തട്ടത്തുമലയിലും പുളിമാത്ത് പഞ്ചായത്തിലെ പൊരുന്തമൺ കരിയാകുഴിയിലുമാണ് കൂട് സ്ഥാപിച്ചത്. തട്ടത്തുമല റോക്ക് ​ഗാർഡനിൽ ടർക്കികോഴിയെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപന ഉടമ സി.സി ടിവി പരിശോധിച്ചപ്പോഴാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടെത്തിയത്. പൊരുന്തമൺ കരിയാകുഴിയിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ അനീഷിന്റെ വീടീന് മുന്നിൽ പൂച്ചയെ കടിച്ചുകൊന്നതായി ശ്രദ്ധയിൽപ്പെട്ടു. ചെളിയിലെ കാൽപ്പാടുകൾ കണ്ടതോടെ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. കാൽപ്പാടുകൾ പുലിയുടേതിന് സമാനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യമുണ്ടെന്ന സംശയം ബലപ്പെട്ടതോടെ പ്രദേശവാസിക​ൾ ആശങ്കയിലാണ്.