vm-sudheeran

തിരുവനന്തപുരം: അർഹതയുള്ളവരും ജയസാദ്ധ്യതയുള്ളവരുമായ സ്ഥാനാർത്ഥികൾ പലയിടങ്ങളിലും ഒഴിവാക്കപ്പെട്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന് പ്രവർത്തിക്കാൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന്റെ ചരിത്രത്തിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇത്രയധികം പ്രതിഷേധം ഉയർന്നിട്ടില്ല. പാർട്ടിയെക്കാൾ വ്യക്തി താത്പര്യവും ഗ്രൂപ്പ് താത്പര്യവുമാണ് കാണാനായത്. ജനങ്ങളുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്ന നടപടിയാണ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായതെന്നും സുധീരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.