
ഓയൂർ: പൂയപ്പള്ളി സ്റ്റേഷനതിർത്തിയിൽ വീണ്ടും അനധികൃതമണ്ണെടുപ്പ് സജീവം. ഇന്നലെ രണ്ട് ടിപ്പർ ലോറികളും ഒരു ജെ.സി.ബിയും പിടികൂടി.പുന്നക്കോട്ട് സെന്റ് തോമസ് ഹൈസ്കൂളിന് സമീപം ചന്ദ്രബാബു എന്നയാളുടെ പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിക്കൊണ്ട് പോകുന്നതായി കൊല്ലം റൂറൽ എസ്.പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൂയപ്പള്ളി സി.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വാഹനങ്ങൾ പിടികൂടിയത്. ഒരാഴ്ച മുൻപ് അനധികൃതമായി മണ്ണ് കടത്തിയ 5 ടിപ്പർ ലോറികൾ പൂയപ്പള്ളി പൊലീസ് പിടികൂടിയിരുന്നു.