
തിരുവനന്തപുരം: വി.എസ്. ശിവകുമാർ
വയസ് 60. സിറ്റിംഗ് എം.എൽ.എ. നിയമസഭയിലേക്ക് മൂന്നാം അങ്കം. എ.ഐ.സി.സി അംഗം, കെ.പി.സി.സി നിർവാഹക സമിതി അംഗം. 1999ൽ തിരുവനന്തപുരം മണ്ഡലത്തിലെ ലോക്സഭ അംഗമായിരുന്നു. 2011ൽ ആരോഗ്യം, ദേവസ്വം, ഗതാതഗത വകുപ്പ് മന്ത്രിയായി. നിയമ ബിരുദധാരി. ഭാര്യ: സിന്ധു സലൂജ .സി.ആർ. മക്കൾ: ഗൗരി നായർ, ഗായത്രി നായർ.
കോവളം: എം.വിൻസെന്റ്
വയസ് 52. സിറ്റിംഗ് എം.എൽ.എ. നിയമസഭയിലേക്ക് രണ്ടാം അങ്കം.തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി, നേമം ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത ബി.എ, എൽ.എൽ.ബി. ഭാര്യ: മേരി ശുഭ. മക്കൾ: ആദിത്യൻ.വി, അഭിജിത്ത്.വി, ആദ്യ.വി.
അരുവിക്കര: കെ.എസ്. ശബരിനാഥൻ
വയസ് 37. സിറ്റിംഗ് എം.എൽ.എ. നിയമസഭയിലേക്ക് മത്സരിക്കുന്നത് മൂന്നാം തവണ. നിയമസഭാ സ്പീക്കറായിരിക്കേ മരണമടഞ്ഞ ജി.കാർത്തികേയന്റെ ഒഴിവിലേക്ക് 2015ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് മകനായ ശബരിനാഥൻ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നത്. ബി.ടെക്, എം.ബി.എ ബിരുദധാരി. ഭാര്യ ഡോ.ദിവ്യ എസ്.അയ്യർ(ഐ.എ.എസ് ). മകൻ: മൽഹാർ.
നെയ്യാറ്റിൻകര: ആർ.സെൽവരാജ്
വയസ് 72. സി.പി.എം സ്ഥാനാർത്ഥിയായി 2006ൽ പാറശ്ശാലയിൽ നിന്നും 2011ൽ നെയ്യാറ്റിൻകരയിൽ നിന്നും ജയിച്ചു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവച്ചു. തുടർന്ന് 2012-ൽ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. കഴിഞ്ഞ തവണ സി.പി.എമ്മിലെ കെ.അൻസലനോട് പരാജയപ്പെട്ടു.ഭാര്യ: മേരി വത്സല, മക്കൾ: ദിവ്യ, ദീപ്തി.
കഴക്കൂട്ടം: ഡോ: എസ്.എസ്. ലാൽ
വയസ് 58. കന്നിയങ്കം. ഡബ്ള്യു.എച്ച്.ഒ ഭാരവാഹിയും ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഹെൽത്തിൽ പൊതുജനാരോഗ്യ വിഭാഗം മേധാവിയുമാണ്. വി. സദാശിവന്റെയും കെ.ശ്രീമതിയുടെയും മകനാണ്. കേരള മെഡിക്കോസ് അസോസിയേഷൻ സെക്രട്ടറി,കേരള ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഡോ. എസ്. സന്ധ്യ, മക്കൾ: മിഥുൻ ലാൽ, മനീഷ് ലാൽ.
വാമനപുരം: ആനാട് ജയൻ
വയസ് 57. കന്നിയങ്കം. കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും മൂന്ന് തവണ തുടർച്ചയായി ജില്ലാപഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച ഭരണാധികാരിയെന്ന നിലയിൽ രാഷ്ട്രപതിയിൽ നിന്ന് അംഗീകാരം നേടിയിട്ടുണ്ട്. ഭാസ്ക്കരപിള്ളയുടെയും ഗോമതിയമ്മയുടെയും മകനാണ്. ശ്രീജയാണ് ഭാര്യ. മക്കൾ: അരവിന്ദ്, അഞ്ജന.
നെടുമങ്ങാട്: പി.എസ് .പ്രശാന്ത്
വയസ് 42. കന്നിയങ്കം. പരമേശ്വരൻ നായരുടെയും സരസ്വതിയുടെയും മകൻ. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്,കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, കെ.പി.സി.സി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. യുവജന ക്ഷേമബോർഡ് വൈസ് ചെയർമാനായിരുന്നു. പ്രതിഭ റാണിയാണ് ഭാര്യ . മക്കൾ: ആര്യൻ പ്രശാന്ത്, ആദ്യാ പ്രശാന്ത്.
ചിറയിൻകീഴ്: ബി.എസ്.അനൂപ്
വയസ് 35.കന്നിയങ്കം.ബ്രഹ്മാനന്ദന്റെയും സുദേവിയുടെയും മകൻ. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് അംഗം.കെ.എസ്.യു ജില്ലാ സെക്രട്ടറി ,യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ ജനറൽ വാർഡിൽ നിന്നും രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ : സുഷാര. രണ്ടു മക്കൾ.
വർക്കല: ബി.ആർ.എം.ഷഫീർ
വയസ് 40. നെടുമങ്ങാട് തൊളിക്കോട് സ്വദേശി. അഭിഭാഷകൻ. കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് അംഗമായിരുന്നു. നിലവിൽ കെ.പി.സി.സി സെക്രട്ടറി. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ പ്രചാരണ സമിതി അംഗമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരളയാത്രയിൽ സ്ഥിരാഗംമായിരുന്നു.
നേമം: കെ.മുരളീധരൻ
വയസ് 64.മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൻ. 2001-2004 ഘട്ടത്തിൽ കെ.പി.സി.സിയുടെ കരുത്തനായ പ്രസിഡന്റായിരുന്നു.1989ലും 91ലും 99 ലും കോഴിക്കോട് ലോക് സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2011, 2016 തിരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2019-ൽ വടകര മണ്ഡലത്തിൽ നിന്ന് ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ ജ്യോതി. മക്കൾ: അരുൺ, ശബരീനാഥ്
പാറശാല: ആർ.കെ. അൻസജിത റസൽ
വയസ് 53. കന്നിയങ്കം. 2013- 15 കാലഘട്ടത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ആറ് തവണ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. നിലവിൽ വെള്ളറട ഡിവിഷനിൽ നിന്നുള്ള അംഗം. കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. ഭർത്താവ്: സന്തോഷ് കുമാർ. മക്കൾ: ഡോ. ആർഷ റസൽ, അഷിൻ റസൽ. മരുമകൻ: ഡോ. അനീഷ് രാജൻ.
കാട്ടാക്കട: മലയിൻകീഴ് വേണുഗോപാൽ
വയസ് 51. കന്നിയങ്കം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം, ജനറൽ സെക്രട്ടറി, കെ.പി.സി.സി മീഡിയ കോർഡിനേഷൻ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2010-15ൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. കെ.കേശവപിള്ളയുടെയും സി.കൃഷ്ണമ്മയുടെയും മകനാണ്. ഭാര്യ: ആശ ജി.കെ. മകൾ അമൃത.വി.
കൊല്ലം : അഡ്വ. ബിന്ദുകൃഷ്ണ
വയസ് 48.രണ്ടാമങ്കം. കൊല്ലം ഡി.സി.സി പ്രസിഡന്റും എ.ഐ.സി.സി അംഗവും. 2014ൽ ആറ്റിങ്ങലിൽ നിന്ന് പാർലമെന്റിലേക്കും 2011ൽ ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാറാണ് ഭർത്താവ്. പത്താം ക്ലാസ് വിദ്യാർത്ഥി കെ.കെ. ശ്രീകൃഷ്ണ മകനാണ്.
പത്തനാപുരം :ജ്യോതികുമാർ ചാമക്കാല
വയസ് 49, കന്നിമത്സരം, കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഔദ്യോഗിക വക്താവുമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചിക്കമംഗളുരു എൻ.ഐ.ഐ.ടിയിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദം. ഗായത്രി നായരാണ് ഭാര്യ. മക്കൾ:ജി. സൗപർണിക,ജി. അനാമിക.
ചാത്തന്നൂർ: എൻ. പീതാംബരക്കുറുപ്പ്
വയസ് 78, നിയമസഭയിലേക്ക് രണ്ടാമങ്കം. 87ൽ വാമനപുരത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2009ൽ കൊല്ലത്ത് നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, ഓയിൽ പാം ഇന്ത്യ ഡയറക്ടർ, 14 വർഷം കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു.
കൊട്ടാരക്കര: ആർ. രശ്മി
വയസ് 44. നിയമസഭയിലേക്ക് ആദ്യമത്സരം, നിലവിൽ കലയപുരം ഡിവിഷനിൽ നിന്നുള്ള കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം. 2015ലെ തിരഞ്ഞെടുപ്പിലും കലയപുരത്ത് നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മഹിളാ കോൺഗ്രസ് നിയോജ മണ്ഡലം പ്രസിഡന്റായിരുന്നു. പാരലൽ കോളേജ് അദ്ധ്യാപകൻ അനന്തൻ തമ്പിയാണ് ഭർത്താവ്.മക്കൾ:അളക.ആർ. തമ്പി, ജയന്ത്.
കരുനാഗപ്പള്ളി : സി.ആർ. മഹേഷ്
വയസ് 42. രണ്ടാമങ്കം. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, യുവജന ക്ഷേമ ബോർഡ് അംഗം, ഫിലിം സെൻസർ ബോർഡ് അംഗം, തഴവ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുനാഗപ്പള്ളിയിൽ നിന്ന് മത്സരിച്ചിരുന്നു. ഭാര്യ: ഗായത്രി.
മക്കൾ: മണികണ്ഠൻ, മഹാലക്ഷ്മി, മായലക്ഷ്മി .
ചടയമംഗലം: എം.എം. നസീർ
വയസ് 53, ആദ്യമത്സരം. കെ.പി.സി.സി ജനറൽ സെക്രട്ടറി. കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി, നിലമേൽ പഞ്ചായത്ത് പ്രതിപക്ഷനേതാവ്, ഡി.ടി.പി.സി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പെരിങ്ങമല ഇക്ബാൽ വി.എച്ച്.എസ്.എസ് അദ്ധ്യാപിക എസ്. ഷീബ ഭാര്യയാണ്. ഫയാസ് മുഹമ്മദ്, റഹുമ നസ്രി എന്നിവർ മക്കൾ.
അടൂർ: എം.ജി കണ്ണൻ
38വയസ്. ആദ്യ അങ്കം. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷൻ മുൻ അംഗമായിരുന്നു. കെ.എസ്.യുവിലൂടെ പൊതുരംഗത്ത്. ഒാമല്ലൂർ സ്വദേശി. ഭാര്യ സജിത. മക്കൾ: ശിവകരൺ, ശിവഹർഷൻ.
ആറന്മുള: കെ. ശിവദാസൻ നായർ
72 വയസ്.മൂന്നാം അങ്കം. 2006-ൽ പത്തനംതിട്ടയിൽ നിന്നും 2011-ൽ ആറന്മുളയിൽ നിന്നും എം.എൽ.എയായി. 2016ൽ ആറന്മുളയിൽ വീണാജോർജിനോട് പരാജയപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്.സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായിരുന്നു. ഭാര്യ പി.ആർ.ലളിതമ്മ. മക്കൾ: അശ്വതി, ആരതി.
റാന്നി: റിങ്കു ചെറിയാൻ
46വയസ്. ആദ്യ അങ്കം. കെ.പി.സി.സി സെക്രട്ടറി. റാന്നി മുൻ എം.എൽ.എ എം.സി. ചെറിയാന്റെയും കെ.പി.സി.സി മുൻ സെക്രട്ടറി മറിയാമ്മ ചെറിയാന്റെയും മകൻ. ഭാര്യ ജിനു. മക്കൾ: മറിയ, റെബേക്ക, റേച്ചൽ.
കോന്നി: റോബിൻ പീറ്റർ
51വയസ്. ആദ്യ അങ്കം. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1995 മുതൽ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോഴെല്ലാം വിജയം. കെ.എസ്.യുവിലൂടെ പൊതുരംഗത്ത്. ഡി.സി.സി വൈസ് പ്രസിഡന്റാണ്. പ്രമാടം മല്ലശേരി സ്വദേശി. ഭാര്യ ആഷ്ലി റോബിൻ. മക്കൾ റെനീറ്റ മറിയം റോബിൻ, റീത്ത എൽസ റോബിൻ.
ചെങ്ങന്നൂർ: എം. മുരളി
വയസ് 66. 1989 ൽ ഹരിപ്പാട് പരാജയപ്പെട്ടു. 91, 96, 2001, 2006 വർഷങ്ങളിൽ മാവേലിക്കര എം.എൽ.എ. 2011 ൽ കായംകുളത്ത് പരാജയപ്പെട്ടു. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പ്രൊഫ. കെ.എസ്. രമാദേവി. മക്കൾ: ഡോ. മിഥുൻ, ഡോ. മൃഥിൽ, ഡോ. മൃണാൽ.
മാവേലിക്കര: കെ.കെ.ഷാജു
വയസ് 58. 2001, 2006 ൽ ജെ.എസ്.എസ് ടിക്കറ്റിൽ പന്തളത്തു നിന്ന് വിജയിച്ചു. 2011 ൽ മാവേലിക്കരയിലും 2016 ൽ അടൂരിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റും, സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. 1993 ൽസി.പി.എമ്മിൽ നിന്ന് രാജിവച്ച് ജെ.എസ്.എസിലെത്തി. 2016 ൽ കോൺഗ്രസിലെത്തി. ഭാര്യ: സീമ. മക്കൾ: ശരത് ബാബു, സീതാലക്ഷ്മി.
കായംകുളം: അരിത ബാബു
വയസ് 26. നിയമസഭയിലേക്ക് കന്നിമത്സരം. അവിവാഹിത. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി. 2015ൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം. അന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു. കേരളാ സർവകലാശാലയിൽ നിന്നും ബി.കോം ബിരുദം. കായംകുളം പുതുപ്പള്ളി വടക്കു കൊച്ചുമുറി അജേഷ് നിവാസിൽ തുളസീധരൻ - ആനന്ദവല്ലി ദമ്പതികളുടെ മകൾ. സഹോദരൻ അരുൺബാബു.
ഹരിപ്പാട് : രമേശ് ചെന്നിത്തല
വയസ് 65. പ്രതിപക്ഷ നേതാവ്. നിയമസഭയിലേക്ക് അഞ്ചാം മത്സരം. 1982,1987,2011,2016 വർഷങ്ങളിൽ ഹരിപ്പാട് നിന്ന് വിജയിച്ചു. 1989, 1991,1996, 1998 വർഷങ്ങളിൽ കോട്ടയം ലോക്സഭ മണ്ഡലത്തിലും, 1999, 2004 ൽ മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിൽ മത്സരിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി. ഭാര്യ: ടി.എൻ.അനിത. മക്കൾ: ഡോ.രോഹിത്, രമിത് (ഐ.ആർ.എസ്)
അമ്പലപ്പുഴ: എം. ലിജു
വയസ് 41. 2011 ൽ അമ്പലപ്പുഴ, 2016 ൽ കായംകുളം മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. നിലവിൽ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം. കെ.പി.സി.സി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽസെക്രട്ടറിഎന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അമ്പിളി. മക്കൾ: കല്യാണി, മീനാക്ഷി.
ആലപ്പുഴ : ഡോ. കെ.എസ്. മനോജ്
വയസ് 56. 2004 ൽ ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ നിന്ന് വി.എം. സുധീരനെ അട്ടിമറിച്ച് സി.പി.എം സ്ഥാനാർത്ഥിയായി ജയിച്ചു. 2009 ൽ കെ.സി. വേണുഗോപാലിനോട് പരാജയപ്പെട്ടു. പിന്നീട് കോൺഗ്രസിലെത്തി. കെ.പി.സി.സി അംഗമായി. അനസ്തേഷ്യ ഡോക്ടറാണ്. ഭാര്യ: ഡോ. സൂസൻ എബ്രഹാം. മകൻ. അഖിൽ കുരിശിങ്കൽ.
ചേർത്തല: എസ്. ശരത്ത്
വയസ് 38. 2016 ൽ ചേർത്തലയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നിലവിൽ കെ.പി.സി.സി സെക്രട്ടറി. കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റ്, എൻ.എസ്.യു ദേശിയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി, കെ.പി.സി.സി നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഡോ. ശരണ്യ (അദ്ധ്യാപിക, സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല) മകൾ: പ്രിയദർശിനി
അരൂർ: അഡ്വ. ഷാനിമോൾ ഉസ്മാൻ
വയസ് 54. 2019 ലെ ഉപതിരഞ്ഞെടുപ്പിൽ 1955 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അരൂരിൽ രണ്ടാം തവണയാണ് മത്സരം. 2006ൽ പെരുമ്പാവൂരിലും 2016ൽ ഒറ്റപ്പാലം നിയമസഭാ മണ്ഡലങ്ങളിലും 2019ൽ ആലപ്പുഴ ലോക്സഭമണ്ഡലത്തിലും മത്സരിച്ചു. ഭർത്താവ് അഡ്വ. എ.മുഹമ്മദ് ഉസ്മാൻ (റിട്ട.തഹസീൽദാർ). മക്കൾ അലിഫ്സത്താർ ഉസ്മാൻ, ആസ്യാതമീൻ ഷനാസ
പൂഞ്ഞാർ:അഡ്വ.ടോമി കല്ലാനി
വയസ് 58. നിയമസഭിലേയ്ക്ക് കന്നി അങ്കം. 30 വർഷമായി അഭിഭാഷകനും കേന്ദ്ര സർക്കാർ നിയോഗിച്ച നോട്ടറി പബ്ലിക് ആയും പ്രവർത്തിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മുൻ കോട്ടയം ഡി.സി.സി പ്രസിഡന്റാണ്. ഭാര്യ ജെയ്നി ടോമി. മക്കൾ വിദ്യാർത്ഥികളായ മുന്നു ടോമി കല്ലാനി, ജോഹാൻ ടോമി കല്ലാനി.
കാഞ്ഞിരപ്പള്ളി : ജോസഫ് വാഴയ്ക്കൻ
വയസ് 65.എ.ഐ.സി.സി അംഗവും കെ.പി.സി.സി വൈസ് പ്രസിഡന്റും, കെ.പി.സി.സി വക്താവും. മൂവാറ്റുപുഴയിൽ നിന്നുള്ള മുൻ നിയമസഭാ അംഗം. തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്നും എൽ.എൽ.ബി. ഭാര്യ - ലീലാമ്മ മാത്യു (കൊച്ചി, ഓൾ ഇന്ത്യ റേഡിയോ, സ്റ്റേഷൻ ഡയറക്ടർ).മക്കൾ : ശ്രുതി ആൻ ജോസഫ് (എൻജിനീയർ, കാനഡ) ലയ മേരി ജോസഫ് (ഹൈക്കോടതി അഭിഭാഷകൻ)
പുതുപ്പള്ളി: ഉമ്മൻചാണ്ടി
വയസ് 81. മുൻമുഖ്യമന്ത്രി. മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാൾ.എ.ഐ.സി.സി ജനറൽ സെക്രട്ടറി. പുതുപ്പള്ളി സ്വദേശി. നിയമബിരുദം. പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി , ധനമന്ത്രി ,യു.ഡി.എഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു പുതുപ്പള്ളി മണ്ഡലത്തിൽ അരനൂറ്റാണ്ടിലേറെയായി തുടർച്ചയായി ജയം. ഭാര്യ മറിയാമ്മ, മക്കൾ മറിയ, അച്ചു, ചാണ്ടി ഉമ്മൻ
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
വയസ് 71, തിരുവഞ്ചൂർ സ്വദേശി, നിയമസഭയിലേക്ക് ആറാം തവണ മത്സരിക്കുന്നു. ആഭ്യന്തരം,റവന്യൂ, വനം , ഗതാഗതം അടക്കം നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തു. കെ.എസ്.യു,യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്,കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ ലളിതാംബിക, മക്കൾ ഡോ.അനുപമ, ആതിര, അർജുൻ .
വൈക്കം: ഡോ.പി.ആർ.സോന
വയസ് 42. കന്നിയങ്കം. 2015ലെ ആദ്യ മത്സരത്തിൽ കോട്ടയം നഗരസഭാദ്ധ്യക്ഷയായി. നിലവിൽ നഗരസഭാ കൗൺസിലറും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമാണ്. സ്കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ വൈസ് പ്രിൻസിപ്പൽ ഡോ.ഷിബു പുത്തൻപറമ്പിലാണ് ഭർത്താവ്. വിദ്യാർത്ഥികളായ ദേവനന്ദ, ദേവഗംഗ എന്നിവരാണ് മക്കൾ.
പീരുമേട്: സിറിയക് തോമസ്
വയസ്- 55. രണ്ടാമങ്കം. ഡി.സി.സി സെക്രട്ടറി, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി, ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ.എസ്. ബിജിമോളോട് 319 വോട്ടിന് പരാജയം. പിതാവ് കെ.കെ. തോമസ് മൂന്നു തവണ പീരുമേട് എം.എൽ.എയായിരുന്നു. ഭാര്യ: നെൽസി. മക്കൾ: തോമസ്, മാത്യു, എൽസ
ഉടുമ്പൻചോല: അഡ്വ. ഇ.എം. ആഗസ്തി
വയസ് 69. ആറാം അങ്കം. നിലവിൽ എ.ഐ.സി.സി അംഗം, കട്ടപ്പന അർബൻ സഹകരണ ബാങ്ക് ചെയർമാൻ. 15 വർഷം ഇടുക്കി ഡി.സി.സി പ്രസിഡന്റ്, മൂന്ന് വട്ടം നിയമസഭാംഗം. 1991ൽ എൽ.ഡി.എഫിലെ എം. ജിനദേവനെയും 1996ൽ എം.എം. മണിയെയും ഉടുമ്പൻചോലയിൽ പരാജയപ്പെടുത്തി. ഭാര്യ: വത്സമ്മ. മക്കൾ: അശ്വതി, ആരതി, അരവിന്ദ് (വിദ്യാർത്ഥികൾ).