pic

മൂന്ന് സംവിധായകരുടെ കൂട്ടായ്മയിൽ പിറന്ന 'ആണും പെണ്ണും' 26ന് തിയേറ്ററുകളിൽ എത്തുന്നു. മൂന്ന് ചെറുചിത്രങ്ങൾ ഉൾപ്പെട്ടതാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ്.കെ എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. പാർവതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ്. ആർ.ഉണ്ണിയുടെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ബോസിൽ ജോസഫ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും പ്രധാനവേഷത്തിലെത്തുന്നു. ഇന്ദ്രജിത്തിനേയും ജോജു ജോർജിനേയും സംയുക്ത മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജയ്.കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സന്തോഷ് എച്ചിക്കാനമാണ്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജൻ എന്നിവരാണ് ക്യാമറ. സൈജു ശ്രീധരൻ, ബീനാ പോൾ, ഭവൻ ശ്രീകുമാർ എന്നിവരാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ബിജിബാൽ, ഡോൺ വിൻസെന്റ് എന്നിവരാണ് സംഗീത സംവിധാനം. ഗോകുൽ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷൻ ഡിസൈൻ. പി.കെ പ്രൈം പ്രൊഡക്ഷന്റെ ബാനറിൽ സി.കെ പദ്മകുമാർ എം. ദിലീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.