പെരിന്തൽമണ്ണ: സഹോദരിയുടെ വിവാഹാവശ്യത്തിനെന്ന് വിശ്വസിപ്പിച്ച് വിവിധ ജുവലറികളിൽ നിന്നും സ്വർണം വാങ്ങി പണം നൽകാതെ പറ്റിച്ച കേസിൽ യുവാവിനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു. ചുങ്കത്തറ അമ്പലക്കുന്ന് തോടയങ്കൽ തൗഫീഖ് റഹ്മാനെയാണ് (26) പൊലീസ് പിടികൂടിയത്. പെരിന്തൽമണ്ണയിലെ രണ്ടും മലപ്പുറത്തെ ഒരു ജ്വല്ലറിയിൽ നിന്നുമായി 7,83,359 രൂപ വിലവരുന്ന 157.760 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൾ വാങ്ങിയത്. പരിചയത്തിന്റെ പേരിൽ വിശ്വാസം നേടിയ ശേഷം ചെക്ക് നൽകിയാണ് കഴിഞ്ഞമാസം ആഭരണങ്ങൾ വാങ്ങിയത്. എന്നാൽ പറഞ്ഞ സമയത്ത് പണം കിട്ടാതായതോടെ ജുവലറി അധികൃതർ നടത്തിയ അന്വേഷണത്തിൽ തൗഫീഖ് റഹ്മാൻ പറഞ്ഞത് കളവാണെന്ന് വ്യക്തമായി. ഒരു ജുവലറി ഉടമയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ മറ്റ് ജുവലറികളിൽ നിന്നും ഇതേരീതിയിൽ ആഭരണം വാങ്ങിയെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് ഇൻസ്പെക്ടർ സജിൻശശി, എസ്.ഐ. ബി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.