
ചേർപ്പ്: വല്ലച്ചിറയിൽ നിന്ന് കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാവിനെ വടിവാളുമായി ചേർപ്പ് പൊലീസ് പിടികൂടി. വല്ലച്ചിറ പകിരിപ്പാലം പുളിക്കൽ വീട്ടിൽ വിഷ്ണു സാഗറിനെയാണ് (25) ചേർപ്പ് സി.ഐ ടി.വി ഷിബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി അടിപിടി കേസിലും നെടുപുഴയിലെ തീവയ്പ്പ് കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ നിന്ന് അഞ്ച് പൊതി കഞ്ചാവും വടിവാൾ അടക്കമുള്ള മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.