
ആലുവ: കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിലായി. ഇടുക്കി കൊന്നത്തടി പാറത്തോട് ചന്ദ്രൻ കുന്നേൽ വീട്ടിൽ ഷാജി (49) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
2017ൽ മൂന്നു കിലോഗ്രാം കഞ്ചാവുമായി ഷാജിയെ തടിയിട്ട പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തതാണ്. കോടതി നടപടികൾക്കിടയിൽ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് ഷാജി പിടിയിലായത്. എസ്. ഐമാരയ ഷാജി, അസീസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മാരായ ജിമ്മോൻ ജോർജ്, ടി. ശ്യാംകുമാർ, എസ്. സന്ദീപ് കുമാർ, വി.എസ് രഞ്ജിത്, എം.മനോജ് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.