
കൊച്ചി: പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന വിളക്ക് തട്ട് കവർന്നു. ഭണ്ഡാരമോ മറ്റൊന്നും കുത്തി തുറക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ശനിയാഴ്ച രാത്രി 11.30ന് ശേഷമാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.സമീപ പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കടവന്ത്രപൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പി.ടി. തോമസ് എം.എൽ.എയടക്കം ക്ഷേത്രം സന്ദർശിച്ചു.