
വള്ളികുന്നം: താളിരാടി ഭാഗത്ത് നാട്ടുകാരെയും ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച് അനധികൃതമദ്യ വിൽപന നടത്തിയ യുവാവ് പിടിയിൽ. വള്ളികുന്നം താളിരാടി രമ്യ ഭവനത്തിൽ രഞ്ജിത്താ(29)ണ് പിടിയിലായത്. എക്സൈസ്റേഞ്ച് പ്രിവന്റീവ് ഓഫീസർ അബ്ദുൽഷുക്കൂറിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് മിന്നൽ പരിശോധന നടത്തിയത്. ഇയാളിൽ നിന്നും വിൽപനക്കായി സൂക്ഷിച്ചിരുന്ന 2 ലിറ്ററോളം മദ്യവും കസ്റ്റഡിയിൽ എടുത്തു. മദ്യവിൽപനക്ക് വേണ്ടി കാവൽ നിർത്തിയിരുന്നവർക്ക് യാതൊരു സംശയവും ഉണ്ടാക്കാതെയാണ് മദ്യവിൽപന നടത്തികൊണ്ടിരുന്ന സ്ഥലത്തേക്ക് ഷാഡോസംഘo എത്തിയത്. സംഘത്തെ കണ്ട് ഇയാൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പ്രതിയെ കായംകുളം കോടതി റിമാൻഡ് ചെയ്തു, സി ഇ ഒ മാരായ രാജീവ് , രാകേഷ് കൃഷണൻ , അശോകൻ , നിശാന്ത് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.