
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്നിക്കൽ ഹൈസ്കൂളുകളിലേക്ക് എട്ടാം ക്ലാസ് പ്രവേശന നടപടികൾ തുടങ്ങി. www.polyadmission.org/tsh ൽ ഓൺലൈനായി ഏപ്രിൽ 13 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ്. ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റൽ എബിലിറ്റി വിഷയങ്ങളിൽ പ്രവേശന പരീക്ഷ ഏപ്രിൽ 16 ന് രാവിലെ 10 മുതൽ 11.30 വരെ അതത് ടെക്നിക്കൽ ഹൈസ്കൂളുകളിൽ നടത്തും.
സ്കോളർഷിപ്പ്
തിരുവനന്തപുരം: ടൂൺസ് അനിമേഷൻ, യു.എസ്.ടി ഗ്ളോബൽ എന്നീ കമ്പനികളുടെ സ്ഥാപകനായ ജി.എ.മേനോന്റെ പേരിൽ ടൂൺസ് അനിമേഷൻ പരിശീലനത്തിനായി സ്കോളർഷിപ്പ് നൽകുന്നു. ഫൈൻ ആർട്സ്, പെയിന്റിംഗ്, ഡ്രോയിംഗ് എന്നിവയിൽ അഭിരുചിയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ടൂൺസ് അനിമേഷൻ സ്റ്റുഡിയോയിൽ ഇന്റേൺഷിപ്പിനുള്ള അവസരമുണ്ടാകും. വിവരങ്ങൾക്ക് www.toonzacademy.com ,0471 3042500, 09249494908, 9446068579.
ഡിപ്ലോമ പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ 22 മുതൽ നടത്താനിരുന്ന ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ (5, 6 സെമസ്റ്റർ (2015 സ്കീം)-നവംബർ 2020) പരീക്ഷകൾ ഏപ്രിൽ 9ന് ആരംഭിക്കും. ഫൈനില്ലാതെ 22 വരെയും 25 രൂപ പ്രതിദിന ഫൈനോടെ 27 വരെയും 750 രൂപ സൂപ്പർ ഫൈനോടെ 31 വരെയും www.sbte.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2775440, 2775443.
ഡിഫാം പാർട്ട് 2 പരീക്ഷാഫലം
ഡിഫാം പാർട്ട് 2 (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം www.dme.kerala.gov.in ൽ.
ബി.എച്ച്.എം.എസ് സ്പോട്ട് അഡ്മിഷൻ
നേമം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ഒഴിവുള്ള അഞ്ച് ബി.എച്ച്.എം.എസ് സീറ്റുകളിലേക്കും കോട്ടയം ആതുരാശ്രമം എൻ.എസ്.എസ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ഒഴിവുള്ള ഒരു സീറ്റിലേക്കും കേരള എൻട്രൻസ് കമ്മിഷണറുടെ 2020-21 ലെ മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 0471-2459459.