udf

തിരുവനന്തപുരം: നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ, യു.ഡി.എഫ് മുൻനിര നേതാക്കൾ ഇന്നുമുതൽ പത്രികാസമർപ്പണം ആരംഭിക്കും. യു.ഡി.എഫിലെ ചില ഘടകകക്ഷിനേതാക്കൾ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും വിവിധ സ്ഥാനാർത്ഥികൾ ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമടക്കം കോൺഗ്രസിലെ പ്രമുഖർ ഇന്ന് പത്രിക സമർപ്പിക്കും.

പുഉമ്മൻ ചാണ്ടി രാവിലെ 11ന് പാമ്പാടി ബ്ലോക്ക് ഓഫീസും രമേശ് ചെന്നിത്തല രാവിലെ 11ന് ഹരിപ്പാട് ബ്ലോക്ക് ഓഫീസിലും പത്രിക സമർപ്പിക്കും.