
കേരള സർവകലാശാല അഞ്ചാം സെമസ്റ്റർ എം.സി.എ (2015 സ്കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷ ഏപ്രിൽ 19 നും മൂന്നാം സെമസ്റ്റർ എം.സി.എ. (2015 സ്കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷ ഏപ്രിൽ 20 നും ആരംഭിക്കും.
2008 സ്കീം എട്ടാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി പരീക്ഷകൾ 22 ന് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും
നാലാം സെമസ്റ്റർ ബി.ആർക്. സപ്ലിമെന്ററി (2013 സ്കീം) പരീക്ഷ 26 നും നടത്തും.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി. കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി ലാബ് പ്രാക്ടിക്കൽ പരീക്ഷ 18 നും 20 നും നടത്തും.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന്റെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷ 19 ന് നടത്തും.
ആറാം സെമസ്റ്റർ - സെപ്തംബർ 2020 (2008 സ്കീം) - ബി.ടെക്. പരീക്ഷയുടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് പവർ ഇലക്ട്രോണിക്സ് ലാബിന്റെ പ്രാക്ടിക്കൽ 19 നും മൈക്രോപ്രൊസസർ ലാബ്, സോഫ്ട്വെയർ ലാബ് എന്നിവയുടെ പ്രാക്ടിക്കൽ 18 നും തിരുവനന്തപുരം കോളേജ് ഒഫ് എൻജിനീയറിംഗിൽ നടത്തും.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. - ബി.സി.എ. കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ 17 മുതൽ അതതു കോളേജുകളിൽ നടത്തും.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ് സി. ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിന്റെ പ്രാക്ടിക്കൽ 17 മുതൽ നടത്തും.