
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ, ഇലക്ട്രിക്കൽ),വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 ( എൽ.ഡി.വി ,എച്ച്.ഡി.വി), ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ് (എൽ.ഡി.വി,എച്ച്.ഡി.വി) തുടങ്ങി 49 കാറ്റഗറികളിൽ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.മാർച്ച് 15 ലെ ഗസറ്റിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
അഭിമുഖം
കോട്ടയം ജില്ലയിലെ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (എൻ.സി.എ മുസ്ലിം,എൻ.സി.എ ഹിന്ദു നാടാർ) കാറ്റഗറി 211/ 2017, 213 / 2017 തസ്തികകളുടെ 201-1-2011 ൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം പി.എസ്.സി എറണാകുളം ജില്ലാ ആഫീസിൽ 17 ന് രാവിലെ നടത്തും.
സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്‌പെക്ടർ ഒഫ് കോ ഓപ്പറേറ്റിവ് സൊസൈറ്റി( കാറ്റഗറി 237 / 2018 ) തസ്തികയുടെ ആദ്യഘട്ട ഇന്റർവ്യൂ 17,18,19,24,25,26 തീയതികളിൽ പി.എസ്.സി ആസ്ഥാന ആഫീസ്, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസിൽ നടത്തും.
പ്രമാണ പരിശോധന
പൊലീസ് വകുപ്പിൽ (സംസ്ഥാനതലം ) പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി 385/2018 ) തസ്തികയുടെ ശാരീരിക അളവെടുപ്പ് പ്രായോഗിക പരീക്ഷ എന്നിവ വിജയിച്ച പാലക്കാട് ജില്ലയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കുള്ള ഒറ്റത്തവണ പ്രമാണപരിശോധന 15,16,17 തീയതികളിൽ രാവിലെ 10 ന് പാലക്കാട് ജില്ലാ ആഫീസിൽ നടത്തും.