
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ നടത്തുന്ന രണ്ടു ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് തുടങ്ങി. പണിമുടക്ക് ഇന്നും തുടരും. കേരളത്തിലെ പൊതു-വിദേശ-സ്വകാര്യ-ഗ്രാമീണ ബാങ്കുകളിലെ ശാഖകൾ ഭൂരിഭാഗവും പ്രവർത്തനം മുടങ്ങിയെന്ന് നേതാക്കൾ അവകാശപ്പെട്ടു. 7000 ബാങ്ക് ശാഖകളിലായി 40,000 ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തതായി യുണൈറ്റഡ് ഫോറം ബാങ്ക് യൂണിയൻസ് സംസ്ഥാന കൺവീനർ സി.ഡി.ജോസൺ അറിയിച്ചു.