
പറവൂർ: തെക്കേ നാലുവഴി പറമ്പിൽ വീട്ടിൽ പാലമറ്റം ശിവൻ (69) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയിസ് കോൺഫഡറേഷൻ പറവൂർ ഗ്രൂപ്പ് മുൻ പ്രസിഡന്റ്, ദേവസ്വം പെൻഷനേഴ്‌സ് കോൺഫഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സിപിഎം തെക്കേ നാലുവഴി ബ്രാഞ്ചംഗം, ഏരിയ കമ്മറ്റി ഓഫീസ് മുൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ശോഭ.
മക്കൾ: സേതു, സീത. മരുമക്കൾ: ആഷ്ബി, പാർവ്വതി.