
അശ്വതി: സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ കിട്ടും. കൃഷിക്കാരുടെ ജീവിതം മെച്ചപ്പെടും. കൗതുകകരമായ അനുഭവങ്ങൾ ഉണ്ടാകും.
ഭരണി: പുതിയ വ്യക്തിബന്ധങ്ങൾ ഉടലെടുക്കും. പ്രവർത്തന മേഖല ഉൗർജ്ജസ്വലമാകും. കാര്യങ്ങളിൽ ദീർഘവീക്ഷണം ഉണ്ടാകും. ശിരോരോഗത്തിന് ശമനമുണ്ടാകും.
കാർത്തിക: തെറ്റുകളും അബദ്ധങ്ങളും തിരുത്താൻ അവസരം ലഭിക്കും. മികച്ച കാഴ്ചപ്പാടുകൾ ജീവിതത്തിൽ പകർത്തും. ശ്രേയസ് കൈവരുന്ന വാരം.
രോഹിണി: പൊതുപ്രവർത്തകർക്ക് വിജയം കിട്ടും. പഴയ ചില കടങ്ങൾ വീട്ടാൻ കഴിയും. ഉപേക്ഷിച്ച ചില കാര്യങ്ങൾ തുടരാൻ ബന്ധുസഹായം കിട്ടും.
മകയിരം: തൊഴിലിൽ സ്ഥാനക്കയറ്റം ഉണ്ടാകാം. കൂട്ടുകെട്ടുകളിൽ കൂടുതൽ സൂക്ഷിക്കണം. പെട്ടെന്നുള്ള ചില മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടി വരും. യാത്രകൾക്ക് അവസരം.
തിരുവാതിര: തന്ത്രപരമായി കാര്യങ്ങൾ നേടിയെടുക്കും. പഠനകാര്യത്തിലെ അലസത മാറും. ചില കാര്യങ്ങൾ വ്യക്തിതാത്പര്യം മുൻനിറുത്തി ചെയ്യേണ്ടി വരും. കോപം കൂടുന്നത് നിയന്ത്രിക്കണം.
പുണർതം: തൊഴിൽരംഗത്ത് ഉത്സാഹവും ആത്മാർത്ഥതയും വർദ്ധിക്കും. കൃഷികാര്യത്തിലും ഉദ്യാനനിർമ്മാണത്തിലും മനസ് പതിക്കും. ശരീരക്ഷീണം മാറും.
പൂയം: വിശിഷ്ടസ്ഥലങ്ങൾ സന്ദർശിക്കാനാകും. നഷ്ടപ്പെട്ട പണത്തിന്റെ പകുതിയോളം തിരിച്ചുകിട്ടും. പല മേഖലകളിലും ലാഭം. ഉദരരോഗ ശമനം കാണുന്നു.
ആയില്യം: ബന്ധുമിത്രാദികളുമൊത്ത് ഒന്നിക്കാൻ ദൈവം അവസരമുണ്ടാക്കും. കേസുകൾക്ക് ഒത്തുതീർപ്പ് കാണുന്നു. സന്താനത്താൽ ധനം നഷ്ടം.
മകം: വിവേകത്തോടെ പ്രവർത്തിക്കും. ഉന്നതജനങ്ങളുമായി ബന്ധം പുലർത്തും. പ്രതീക്ഷിച്ച സഹായം ഉറ്റസുഹൃത്തുക്കളിൽ നിന്നും ലഭിക്കും
പൂരം: മനസിന് ചാഞ്ചല്യം ഉണ്ടാകാം. ഭയപ്പാടും ഉറക്കക്കുറവും അനുഭവപ്പെടുമെങ്കിലും മാറി കിട്ടും. മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റാനാകും.
ഉത്രം: ഏത് സാഹചര്യത്തോടും പൊരുത്തപ്പെട്ടുപോകാൻ മനസ് പാകപ്പെടും. ഭാവി മുന്നിൽക്കണ്ട് ചില കാര്യങ്ങൾ ചെയ്യും. മുട്ടു വേദന കുറയും.
അത്തം: കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടക്കും. പണമിടപാടുകളിൽ ശ്രദ്ധവേണം. ഭാവി സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കും. ഭാര്യവീട്ടുകാരാൽ സഹായം കിട്ടും.
ചിത്തിര : സ്വന്തം കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. പെട്ടെന്ന് വരുത്തുന്ന മാറ്റം ഗുണകരമായി മാറും. ഗൃഹനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും.
ചോതി:കർമ്മരംഗത്ത് അനുകൂലമായ സാഹചര്യങ്ങൾ കൈവരും. ഇഷ്ടപ്പെട്ട വസ്തുക്കൾ വാങ്ങും. ആകർഷകമായ വ്യക്തിത്വം കൈവരും. നയന രോഗത്തിന് ശമനം.
വിശാഖം: കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന കാര്യങ്ങൾ ക്രമപ്പെടുത്തി നന്മകണ്ടെത്തും. പുണ്യസ്ഥല ദർശനം ഉണ്ടാകാം. വേണ്ടപ്പെട്ടവരുടെ മംഗളകർമ്മത്തിലേർപ്പെടും.
അനിഴം: പല കാര്യങ്ങളും ധൃതിപിടിച്ച് ചെയ്ത് തീർക്കുന്നത് ബന്ധുവിരോധം ഉണ്ടാക്കും. പുതിയ മാറ്റങ്ങൾക്ക് കീഴ്ജീവനക്കാർക്കും വഴങ്ങേണ്ടി വരും. പാഴ്ചെലവുകൾ നിയന്ത്രിക്കും.
തൃക്കേട്ട: പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തും. ലോൺ, ചിട്ടി മുഖേന ധനലാഭം, സത്കർമ്മങ്ങളിൽ മനസ് പതിയും. വേണ്ടപ്പെട്ടവർ അകന്നു പോയെന്ന് വരാം.
മൂലം: അറിയാവുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ അവസരം ഉണ്ടാകും. വാഗ്ദാനങ്ങൾ നിറവേറ്റാനാകും. പൊതുപ്രവർത്തനങ്ങളുടെ അംഗീകാരം പ്രശസ്തി വർദ്ധിപ്പിക്കും.
പൂരാടം: ഉത്തരവാദിത്തങ്ങൾ കൃത്യമായി ചെയ്യാൻ കഴിയും. നിർണായകമായ കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. വസ്തു, വാഹനം, എന്നിവയുടെ ക്രയവിക്രയം നടക്കും. ദന്തരോഗത്തിന് ശമനമുണ്ടാകും.
ഉത്രാടം: ധനം അവിചാരിത കാര്യങ്ങൾക്ക് വിനിയോഗിക്കേണ്ടിവരും. സന്താനത്തിന് തൊഴിൽ നേട്ടം കാണുന്നു. സ്നേഹിതൻമാരുടെ സമാഗമം ഉണ്ടാകും.
തിരുവോണം: എല്ലാ മേഖലകളിലും വിജയം ലഭിക്കുന്ന കാലം. രോഗങ്ങൾക്ക് ശാന്തത കാണുന്നു. വാദപ്രതിവാദങ്ങളിൽ വിജയിക്കും. ത്വക്ക് രോഗങ്ങൾക്ക് ശമനമുണ്ടാകും.
അവിട്ടം: ബന്ധുക്കളാൽ മാനസികവിഷമം. രാഷ്ട്രീയക്കാർക്ക് അപവാദം. തസ്ക്കരഭയം. ശരീരവേദന മാറും. ബന്ധുസഹായം കിട്ടും.
ചതയം: സുഹൃത്തുക്കളാൽ ധനനേട്ടം കിട്ടും. സന്താനങ്ങളാൽ ധനനഷ്ടവും കാണുന്നുണ്ട്. ഉദരരോഗം ശല്യം ചെയ്യും.
പുരൂരുട്ടാതി: സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ധന നേട്ടം കിട്ടും. ഭാര്യയ്ക്ക് ഉയർച്ച. ഗുരുവിന്റെ അനുഗ്രഹമുണ്ടാകും.
ഉതൃട്ടാതി: സ്വന്തം കാഴ്ചപാടുകൾ മുൻനിറുത്തി പ്രവർത്തിക്കും. കാര്യങ്ങൾക്ക് ദീർഘവീക്ഷണം വേണ്ടിവരും. രോഗങ്ങൾക്ക് സാദ്ധ്യത.
രേവതി: കായികരംഗത്തുള്ളവർക്ക് കീർത്തിയും സമ്മാനങ്ങളും കിട്ടും. എല്ലാ വിഷമങ്ങളിലും മന്ദത മാറ്റിയെടുക്കും. വേണ്ടാത്ത കാര്യങ്ങളിൽ വഴക്കിടും.