balraj

കാഞ്ഞങ്ങാട്: ബി.ജെ.പി നേതാവായിരുന്ന മടിക്കൈ കമ്മാരൻ അന്ത്യവിശ്രമം കൊള്ളുന്ന ഏച്ചിക്കാനം കല്യാണത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കാഞ്ഞങ്ങാട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം. ബൽരാജ് പ്രചരണം തുടങ്ങി. ബി.ജെ.പിയുടെ കാഞ്ഞങ്ങാട് മേഖലയിലെ സ്ഥാപക നേതാവ് എം. ഉമാനാഥ റാവുവിന്റെ വിട്ടിൽ എത്തി കുടുംബാംഗങ്ങളുടെ
അനുഗ്രഹം ഏറ്റുവാങ്ങി. ബലിദാനികളായ പറക്കളായിലെ കെ.പി. ഭാസ്‌കരൻ, ചിത്താരി പൊയ്യക്കരയിലെ ഗോപി, മാണിക്കോത്തെ ജയചന്ദ്രൻ എന്നിവരുടെ ബലികുടീരത്തിലും പുഷ്പാർച്ചന നടത്തി.
കാഞ്ഞങ്ങാട്ടെ പത്രമാദ്ധ്യമ സ്ഥാപനങ്ങൾ സന്ദർശിച്ചും മുതിർന്ന പ്രവർത്തകരെ വീട്ടിലെത്തി കണ്ടും അനുഗ്രഹം വാങ്ങി. വൈകീട് ഹോസ്ദുർഗ് എൻ.ഡി.എ ഓഫീസായ മാരാർജി മന്ദിരത്തിൽ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ കാഞ്ഞങ്ങാട്, നോർത്ത് കോട്ടച്ചേരി നഗരം ചുറ്റിയ ശേഷം കിഴക്കുംകര, മാവുങ്കാൽ, ചെമ്മട്ടംവയൽ, കാഞ്ഞങ്ങാട് സൗത്ത് വഴി ഹോസ്ദുർഗിൽ തിരിച്ചെത്തി ഒന്നാം ദിവസം പര്യടനം പൂർത്തിയാക്കി.
മണ്ഡലം പ്രസിഡന്റ് എൻ. മധു, ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ഇ. കൃഷ്ണൻ, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് റോയി പറക്കളായി എന്നിവരും അനുഗമിച്ചു. ഇന്ന് കിനാനൂർ-കരിന്തളം, ബളാൽ, കള്ളാർ, പനത്തടി പഞ്ചായത്തുകളിലെ ആരാധനാലയങ്ങളും പ്രവർത്തകരെയും കാണും.