puducherry

2016ൽ പുതുച്ചേരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരിൽ ഏറിയ പങ്കും കോടീശ്വരൻമാർ. തിരഞ്ഞെടുക്കപ്പെട്ട 30 എം.എൽ.എമാരിൽ 83 ശതമാനവും ( 25 പേർ ) കോടീശ്വരൻമാരാണെന്നാണ്. അസോസിയോഷൻ ഒഫ് ഡെമോക്രാറ്റിക് റീഫോംസ് ( എ.ഡി.ആർ ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. സിറ്റിംഗ് എം.എൽ.എമാരുടെ ശരാശരി ആസ്തി 9.66 കോടിയാണ്.

കാമരാജ് നഗറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എം.എൽ.എ എ. ജോൺകുമാറായിരുന്നു നിയമസഭയിലെ ഏറ്റവും സമ്പന്നൻ. 32.27 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളുടെ ഉടമയാണ് ഇദ്ദേഹം. അടുത്തിടെ കോൺഗ്രസ് വിട്ട എം.എൽ.എമാരുടെ കൂട്ടത്തിൽ ജോൺ കുമാറുമുണ്ട്. സമ്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനം ലോസ്പേട്ട് മണ്ഡലത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് എം.എൽ.എ വി.പി. ശിവകൊളുന്തിനാണ്. 29.85 കോടിയുടെ ആസ്തിയുള്ള ശിവകൊളുന്ത് നിയമസഭാ സ്പീക്കർ ആയിരുന്നു. നാരായണസ്വാമി സർക്കാരിന്റെ പതനത്തിന് പിന്നാലെ ശിവകൊള്ളുന്ത് സ്പീക്കർ സ്ഥാനം രാജിവച്ചിരുന്നു.

29.53 കോടിയുടെ ആസ്തിയുമായി ഇന്ദിരാ നഗറിൽ നിന്നുള്ള എം.എൽ.എയായ ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് നേതാവ് എൻ. രംഗസ്വാമിയാണ് മൂന്നാം സ്ഥാനത്ത്. 24 ലക്ഷത്തിന്റെ സ്വത്തുള്ള എൻ.ആർ കോൺഗ്രസിന്റെ ബി. കോബിഗയാണ് ഏറ്റവും ആസ്തി കുറഞ്ഞ എം.എൽ.എ.