vv-pat

തിരുവനന്തപുരം: കൊവിഡ് കണക്കിലെടുത്ത് സംസ്ഥാനത്ത് വോട്ടെടുപ്പ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുകയും വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് 7 ദീർഘിപ്പിക്കുകയും ചെയ്തെങ്കിലും ഒൻപത് മണ്ഡലങ്ങളിൽ വൈകിട്ട് ആറിന് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് ഈ സമയക്രമം. സുരക്ഷാ കാരണങ്ങളാലാണിത്.