
വെഞ്ഞാറമൂട്: ഗേറ്റിന്റെ ഗ്രില്ലിൽ തല കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വാമനപുരം മുത്തുമാരി അമ്മൻ കോവിലിന് സമീപമുള്ള കൊച്ചിളമ്പ വീടിന്റെ ഗേറ്റിൽ രണ്ടു ദിവസമായി തല കുടുങ്ങിക്കിടന്ന പൂച്ചയെയാണ് കട്ടർ ഉപയോഗിച്ച് ഗ്രില്ല് മുറിച്ചുമാറ്റി രക്ഷിച്ചത്. വീട് അടച്ചിട്ടിരുന്നതിനാൽ ഇന്നലെ രാവിലെയാണ് സംഭവം ഉടമസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടത്. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സന്തോഷ്, ലിനു,അബ്ബാസി,അരവിന്ദ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.