as

വയസ് 32,

ചിറയിൻകീഴ്,

ബി.ജെ.പി

കാർഷിക മേഖലയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ കേരളത്തിന് നല്ലൊരു ഭാവി സൃഷ്ടിക്കാനാകൂ.

ഒപ്പം യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങളുമുണ്ടാക്കണം. വികസനകാര്യത്തിൽ മെല്ലെപ്പോക്ക് നല്ലതല്ല, വേഗത പകരാൻ യുവാക്കൾക്ക് കഴിയും.കാർഷിക മേഖലയുടെ പ്രസക്തി നമ്മൾ കൊവിഡ് കാലത്ത് തിരിച്ചറിഞ്ഞതാണ്. ഒരോ വീട്ടിലും ആവശ്യത്തിന് പച്ചക്കറി വേണമെന്ന് നമ്മൾ അന്ന് തിരിച്ചറിഞ്ഞു. ആ പാഠം ഉൾക്കൊണ്ടു വേണം കാർഷിക പദ്ധതികൾ ഉണ്ടാക്കാൻ. തൊഴിലില്ലായ്മയും വലിയ പ്രശ്നമാണ്. പി.എസ്.സിയുടെ റാങ്ക് ലിസ്റ്റിലുള്ളവർക്കു പോലും പിൻവാതിൽ നിയമനങ്ങൾ കാരണം ജോലി ലഭിക്കുന്നില്ല. അതിനൊരു പരിഹാരമായി ഇവിടെ പുതിയ സംരഭങ്ങൾ വരണം.കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കുറ്റമറ്റ രീതിയിൽ സംസ്ഥാനത്ത് നടപ്പിലാക്കും.യുവാക്കൾക്കായി പ്രകടന പത്രികയിൽ കൊടുക്കുന്ന വാഗ്ദാനങ്ങൾ അതിൽ തന്നെ ഒതുങ്ങുന്നതാണ് സാധാരണ കാണ്ടിട്ടുള്ളത്. ഭരണ രംഗത്ത് നിർണായക ശക്തിയായി യുവാക്കൾ ഉണ്ടെങ്കിൽ ആ പ്രശ്നം ഉണ്ടാകില്ല.