തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് ആയുഷ് മന്ത്രാലയത്തിനു കീഴിൽ നടത്തിയ ഗവേഷണങ്ങൾക്കുള്ള അംഗീകാരമാണ് ലോകാരോഗ്യ സംഘടന ഇന്ത്യയിൽ ഗ്ലോബൽ റിസർച്ച് സെന്റർ ആരംഭിക്കാനുള്ള തീരുമാനമെന്ന് ലോകാരോഗ്യ സംഘടന ടി.സി.ഐ.എം ടെക്നിക്കൽ ഓഫീസർ ഡോ.ജി.ഗീതകൃഷ്ണൻ പറഞ്ഞു.

നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജസ്ഥാൻ ആയുർവേദ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഡോ. അഭിമന്യു കുമാർ, ആയുർവേദ മെഡിക്കൽ
എഡ്യുക്കേഷൻ കേരള മുൻ ഡയറക്ടർ ഡോ. പി.ശങ്കരൻ കുട്ടി, വൈദ്യ ജയന്ത് ദിയോപ്ചാരി, ഡോ.പ്രസന്നറാവു, വൈദ്യ വിനോദ് കുമാർ ടി.ജെ, ഡോ.വി.ജെ. ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ആഗോള തലത്തിൽ ശസ്ത്രക്രിയാനുബന്ധ രോഗങ്ങൾ വർദ്ധിക്കുകയാണെന്നും
ഇതുമായി ബന്ധപ്പെട്ട മരണനിരക്ക് എച്ച്.ഐ.വി, മലേറിയ, ക്ഷയം തുടങ്ങിയ വ്യാധികൾകൊണ്ട് മരണപ്പെടുന്നവരെക്കാൾ കൂടുതലാണെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ (ജയ്‌‌പൂർ)ഡയറക്ടർ ഡോ.സഞ്ജീവ് ശർമ്മ പൊതുജനാരോഗ്യ സെഷനിൽ പറഞ്ഞു.