ee

കോ​ഴി​ക്കോ​ട് :​ ​അ​ന്ധ്ര​യി​ൽ​ ​നി​ന്ന്​ ​സി​മ​ന്റ് ​ലോ​ഡെ​ന്ന​ ​വ്യാ​ജേ​ന​ 167​ ​കി​ലോ​ ​ക​ഞ്ചാ​വ് ​ക​ട​ത്തി​യ​ ​കേ​സി​ൽ​ ​അ​ഞ്ചു​ ​മാ​സ​ത്തി​ന്​ ​ശേ​ഷം​ ​മൂ​ന്ന് ​പേ​ർ​ ​കൂ​ടി​ ​എ​ക്സൈ​സ് ​ക്രൈം​ ​ബ്രാ​ഞ്ചി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​ഇ​തോ​ടെ​ ​അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​ ​എ​ണ്ണം​ ​ഏ​ഴാ​യി.​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി​യ​ത് ​മ​ല​പ്പു​റം​ ​വ​ണ്ടൂ​രി​ൽ​ ​നി​ന്നാ​യി​രു​ന്നു.
ആ​ന്ധ്ര​യി​ലെ​ ​ക​ട​പ്പ​യി​ൽ​ ​നി​ന്നു ​കേ​ര​ള​ത്തി​ലേ​ക്ക് ​സി​മ​ന്റ് ​ലോ​റി​യി​ൽ​ ​എ​ത്തി​ച്ച​ ​ക​ഞ്ചാ​വ് ​വ​യ​നാ​ട്ടി​ലെ​ ​പെ​രി​യ​യി​ൽ​ ​പി​ക്ക് ​അ​പ്പ് ​വാ​ഹ​ന​ത്തി​ലേ​ക്ക് ​മാ​റ്റി​യ​ ​ശേ​ഷം​ ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​കൊ​ണ്ടു​ ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ​ക​ഴി​ഞ്ഞ​ ​ഒ​ക്ടോ​ബ​ർ​ ​മൂ​ന്നി​ന് ​വ​ണ്ടൂ​രി​ൽ​ ​വെ​ച്ച് ​നാ​ലു​പേ​ർ​ ​എ​ക്‌​സൈ​സ് ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ക്വാ​ഡി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.
പാ​ല​ക്കാ​ട് ​ക​റു​ക​പു​ത്തൂ​ർ​ ​സ്വ​ദേ​ശി​ ​ഹ​സ്സ​ൻ​ ​(​അ​സൈ​നാ​ർ,​ 33​ ​),​ ​എ​റ​ണാ​കു​ളം​ ​എ​ട​യാ​ർ​ ​സ്വ​ദേ​ശി​ ​ന​വീ​ൻ.​എം.​ജെ​ ​(28​ ​),​ ​പെ​രു​മ്പാ​വൂ​ർ​ ​ക​ണ്ട​ന്ത​റ​ ​സ്വ​ദേ​ശി​ ​(​കു​ഞ്ഞ​ച്ച​ൻ,​ 34​)​ ​എ​ന്നി​വ​രെ​യാ​ണ് ​ഇ​ന്ന​ലെ​ ​എ​ക്‌​സൈ​സ് ​ക്രൈം​ ​ബ്രാ​ഞ്ച് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​റും​ ​സം​ഘ​വും​ ​ചേ​ർ​ന്ന് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഇ​വ​രി​ൽ​ ​ത​ൻ​സീ​ലി​നെ​ ​എ​റ​ണാ​കു​ള​ത്ത് ​വെ​ച്ചും​ ​മ​റ്റു​ ​ര​ണ്ട് ​പേ​രെ​ ​കോ​ഴി​ക്കോ​ട് ​വെ​ച്ചും​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​ക​ളെ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.
നേ​ര​ത്തെ​ ​പി​ടി​യി​ലാ​യ​ത് ​പി​ക്ക് ​അ​പ്പ് ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​പാ​ല​ക്കാ​ട് ​തൃ​ക്ക​ടീ​രി​ ​ജാ​ബി​ർ​ ​(26​)​ ,​ ​എ​റ​ണാ​കു​ളം​ ​പാ​നാ​യി​ക്കു​ളം​ ​സ്വ​ദേ​ശി​ ​മി​ഥു​ൻ​ ​(30​),​ ​എ​ട​യാ​ർ​ ​സ്വ​ദേ​ശി​ ​സു​ജി​ത്ത് ​(30​ ​),​ ​ക​ഞ്ചാ​വ് ​ക​ട​ത്തി​ക്കൊ​ണ്ടു​ ​വ​ന്ന​ ​സി​മ​ന്റ് ​ലോ​റി​യി​ലെ​ ​ഡ്രൈ​വ​ർ​ ​പാ​ല​ക്കാ​ട് ​ക​റു​ക​പു​ത്തൂ​ർ​ ​സ്വ​ദേ​ശി​ ​അ​ലി​മോ​ൻ​ ​(38​)​ ​എ​ന്നി​വ​രാ​ണ്.
ഒ​ന്നാം​ ​പ്ര​തി​ ​ജാ​ബി​റി​നോ​ടൊ​പ്പം​ ​ആ​ന്ധ്ര​യി​ലേ​ക്ക് ​പോ​യി​ ​ക​ഞ്ചാ​വ് ​ക​യ​റ്റി​ ​അ​യ​ക്കു​ന്ന​തി​ൽ​ ​മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച​ ​അ​ഞ്ചും​ ​ആ​റും​ ​പ്ര​തി​ക​ളാ​യ​ ​എ​റ​ണാ​കു​ളം​ ​പാ​നാ​യി​ക്കു​ളം​ ​സ്വ​ദേ​ശി​ ​ശ​ര​ത്ത് ​ര​വീ​ന്ദ്ര​ൻ​ ​(29​),​ ​ആ​ല​പ്പു​ഴ​ ​ഏ​ഴു​പു​ന്ന​ ​സ്വ​ദേ​ശി​ ​വ​ർ​ഗ്ഗീ​സ് ​ഷി​ക്‌​സ​ൺ​ ​(25​)​ ​എ​ന്നി​വ​ർ​ ​ഇ​പ്പോ​ഴും​ ​ഒ​ളി​വി​ലാ​ണ്.​ ​ഈ​ ​കേ​സി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​മ​റ്റ് ​പ്ര​തി​ക​ളെ​ക്കു​റി​ച്ചും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ന്നു​വ​രി​ക​യാ​ണ്.

പോത്തുവണ്ടിയിലും കഞ്ചാവ് കടത്ത്

ജാ​ബി​റി​ന്റെ​ ​ലോ​റി​യു​മാ​യി​ ​ആ​ന്ധ്ര​യി​ലേ​ക്ക് ​പോ​യ​ ​പ്ര​തി​ക​ൾ​ ​പോ​ത്തു​വ​ണ്ടി​യി​ൽ​ ​ക​ഞ്ചാ​വ് ​പ​ല​ത​വ​ണ​ ​കേ​ര​ള​ത്തി​ലേ​ക്ക് ​ക​ട​ത്തി​യി​രു​ന്നു.​ ​ലോ​ക്ക് ​ഡൗ​ണി​ന്റെ​ ​മ​റ​വി​ൽ​ ​ക​ഞ്ചാ​വ് ​സു​ര​ക്ഷി​ത​മാ​യി​ ​കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന് ​മ​നസി​ലാ​ക്കി​യ​ ​പ്ര​തി​ക​ൾ​ ​പി​ന്നീ​ട് ​ക​ഞ്ചാ​വ് ​ക​ച്ച​വ​ടം​ ​വി​പു​ലീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
എ​ക്‌​സൈ​സ് ​ക്രൈം​​ബ്രാ​ഞ്ച് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ആ​ർ.​എ​ൻ.​ബൈ​ജു,​ ​ക്രൈം​ ​ബ്രാ​ഞ്ച് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​സു​ധീ​ർ,​ ​സു​ഗ​ന്ധ​കു​മാ​ർ,​ ​സ​ജീ​വ് ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​ ​ജി​ബി​ൽ,​ ​ഡ്രൈ​വ​ർ​ ​രാ​ജേ​ഷ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​മൂ​ന്നു​ ​പ്ര​തി​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.