
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് കേന്ദ്രമാറ്റത്തിനായി ഇന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ, പ്രീ മെട്രിക് പോസ്റ്റ് മെട്രിക്, സ്‌പോർട്സ് ഹോസ്റ്റലുകൾ, സാമൂഹ്യക്ഷേമ വകുപ്പിന്റെ ഷെൽട്ടർ സംവിധാനങ്ങൾ തുടങ്ങിയവ ലഭ്യമാകാത്തവർക്കും ഗൾഫ്, ലക്ഷദ്വീപ്, മറ്റ് ജില്ലകൾ എന്നിവിടങ്ങളിൽ പെട്ടുപോയവർക്കുമായാണ് തീയതി നീട്ടിയത്. https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.