തിരുവനന്തപുരം: നേമത്ത് ജയിച്ചാൽ നിയമസഭയിലെ ഉപകരണങ്ങൾ നശിപ്പിക്കില്ലെന്ന് വി. ശിവൻകുട്ടിക്കെതിരെ ഒളിയമ്പെയ്‌ത് എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. കെ. മുരളീധരൻ വരുന്നത് ബി.ജെ.പിയെ തോൽപ്പിക്കാനാണെന്ന വാദത്തിൽ എല്ലാമുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ വോട്ടു കച്ചവടത്തിന് ധാരണയുണ്ട്. ആർക്ക് ആര് വോട്ട് മറിക്കുമെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോളറിയാം. മുരളീധരൻ ഭാഗ്യാന്വേഷിയാണ്. തന്നെ വിജയിപ്പിച്ചാൽ മണ്ഡലത്തെ ഉപേക്ഷിച്ച് മറ്റൊരിടത്ത് പോയി മത്സരിക്കില്ലെന്നും കുമ്മനം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.