k

കടയ്‌ക്കാവൂർ: കേരളകൗമുദിയുടെ നവീകരിച്ച കടയ്‌ക്കാവൂർ ബ്യൂറോ റെയിൽവേസ്റ്റേഷന് സമീപം ബോംബെ ബസാർ ബിൽഡിംഗിൽ അഞ്ചുതെങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ് വി. ലൈജു ഉദ്ഘാടനം ചെയ്‌തു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. ജയപ്രകാശ്, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ഡി.ജി.എം ആർ. ചന്ദ്രദത്ത്, പരസ്യവിഭാഗം സീനിയർ മാനേജർ വിമൽകുമാർ, അസി. പരസ്യ മാനേജർ സുധി, അസി. സർക്കുലേഷൻ മാനേജർ രാഹുൽ, കേരളകൗമുദി ലേഖകരായ വിജയൻ പാലാഴി, സജിതൻ മുടപുരം, ജിജു ചിറയിൻകീഴ്,​ ഡി. ശിവദാസ്,​ സതീഷ് കണ്ണങ്കര, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്കുഴി, സജി, അരുൺ വക്കം, ലല്ലു കൃഷ്‌ണ, പ്രവീൺചന്ദ്ര, പ്രസാദ് പ്ലാവഴികം, യു. പ്രകാശ്, സജി വക്കം, കേരള സർവകലാശാല സ്റ്റുഡന്റ്സ് കൗൺസിൽ മെമ്പർ വിജയ് വിമൽ തുടങ്ങിയവർ പങ്കെടുത്തു.