
വർക്കല:വർക്കല മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.ജോയി മണ്ഡലത്തിലെ വിവിധ മേഖലകളിൽ വോട്ടഭ്യർത്ഥിച്ചെത്തി. വർക്കല മണ്ഡലത്തിലെ തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലും കശുഅണ്ടി ഫാക്ടറികൾ, കോളനികൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു.നാവായിക്കുളം,ഡീസന്റ് മുക്ക്,വെള്ളൂർ കോണം,മുല്ല നെല്ലൂർ, ഇലകമൺ, ഇടവ ,വർക്കല നഗരസഭ ചെമ്മരുതി എന്നിവിടങ്ങളിലും ഗൃഹസന്ദർശനം നടത്തി.