
റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഹോം എന്ന ചിത്രത്തിൽ ഇന്ദ്രൻസിന്റെ മക്കളായി ശ്രീനാഥ് ഭാസിയും തണ്ണീർമത്തൻ ഫെയിം നസ്‌ലിനും എത്തുന്നു. മഞ്ജുപിള്ളയാണ് ഭാര്യ വേഷത്തിൽ എത്തുന്നത്. അനൂപ് മേനോൻ, വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, കെ.പി.എ.സി ലളിത, പ്രിയങ്ക നായർ എന്നിവരാണ് മറ്റു താരങ്ങൾ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. നീൽ ഡി കുഞ്ഞയാണ് ഛായാഗ്രാഹകൻ. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ.അതേസമയം ഇന്ദ്രൻസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വേലുക്കാക്ക ഒപ്പ് കാ റിലീസിന് ഒരുങ്ങുകയാണ്.