
തിരുവനന്തപുരം:മാലിന്യനിർമാർജനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും മാലിന്യ സംഭരണികൾ സ്ഥാപിക്കും.ഹരിത തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ജില്ലാ വികസന കമ്മീഷണർ വിനയ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ശുചിത്വമിഷനും ഹരിതകേരളം മിഷനും ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി.ഹുമയൂൺ, ശുചിത്വ കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ എ.ഫെയ്സി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.