pinarayi

തിരുവനന്തപുരം: ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലാ പര്യടനം ഇന്ന് വയനാട്ടിൽ നിന്നാരംഭിക്കും. അടിയന്തര സാഹചര്യമുണ്ടെങ്കിൽ മാത്രം ഇനി മന്ത്രിസഭായോഗം ചേർന്നാൽ മതിയെന്നാണ് തീരുമാനം.

കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്തിട്ടുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറിയാവും പങ്കെടുക്കുക. അനിവാര്യമെങ്കിൽ വയനാട് ജില്ലാ കളക്ടറേറ്റിൽ നിന്ന് ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും.

ഒരാഴ്ചയിലേറെയായി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്തായിരുന്നു. ഒരു ദിവസം ഒരു ജില്ല എന്ന കണക്കിൽ ഈ മാസം 30വരെ വിവിധ ജില്ലകളിലെ പ്രചാരണപരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും.