
പാറശാല: ബി.ജെ.പി പാറശാല നിയോജക മണ്ഡലം സ്ഥാനാർത്ഥിയായ കരമന ജയൻ നിയോജക മണ്ഡലം പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി വരണാധികാരി ബി.ഡി.ഒ അജയ് രാജ് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയ ശേഷം ബി.ജെ.പി സംസ്ഥാന ഓഫീസിൽ എത്തി മാരാർജിയുടെ ഫോട്ടോയിലും വെങ്ങാനൂർ അയ്യങ്കാളി സ്മാരക മന്ദിരത്തിലും നെയ്യാറ്റിൻകര ചട്ടമ്പിസ്വാമി സ്മാരകത്തിലും അരുവിപ്പുറം ശിവക്ഷേത്രത്തിലും പുഷ്പാർച്ചന നടത്തി. മൈലച്ചൽ സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഒഫ് ഇന്ത്യ ഫെല്ലോഷിപ് ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ തിരുമേനിയിൽ നിന്ന് അനുഗ്രഹം തേടി.. തുടർന്ന് പാറശാല ജുമാമസ്ജിദ് സന്ദർശിച്ച ശേഷമാണ് പത്രിക സമർപ്പിക്കാനായി എത്തിയത്. പാറശാല നിയോജക മണ്ഡലം പ്രഭാരി ഉദയ് ഷെട്ടി, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ.പ്രദീപ്, ജനറൽ സെക്രട്ടറിമാരായ പ്രസന്നകുമാർ, ശ്രീജേഷ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിജു വി നായർ, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, വിവിധ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ബി.ജെ.പി ഭാരവാഹികൾ, പ്രവർത്തകർ എന്നിവരും പങ്കെടുത്തു..