suresh-kumar

തിരുവനന്തപുരം: പൗഡിക്കോണത്ത് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. മുക്കിൽകട ശോഭന വിലാസം വീട്ടിൽ സുരേഷ് കുമാറിനെയാണ് (35) ശ്രീകാര്യം പൊലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മുക്കിൽകട നുള്ളിവിള വീട്ടിൽ ബിജുവിനെ രാത്രി എട്ടോടെ വീടിനു മുന്നിൽവച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളയുകയായിരുന്നു. ബിജുവിന്റെ സഹോദരിയെ പ്രതി ശല്യംചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് ആക്രമണം. ഒളിവിൽ പോയ പ്രതിയെ കഴക്കൂട്ടം സൈബർസിറ്റി എ.സി.പി. ഷൈനു തോമസിന്റെ നേതൃത്വത്തിൽ ശ്രീകാര്യം എസ്.എച്ച്.ഒ ബിനു വർഗീസ്, എസ്.ഐമാരായ ബിനോദ് കുമാർ, അനിൽകുമാർ, രാജേന്ദ്രൻ, സി.പി.ഒ അനിൽകുമാർ എന്നിവരുടെ സംഘമാണ് അറസ്റ്റുചെയ്തത്.