തിരുവനന്തപുരം: ബി.ജെ.പിയുടെ വെല്ലുവിളി നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്ന് നേമം മണ്ഡലത്തിലെ സ്ഥാനാർത്ഥി കെ.മുരളീധരൻ പറഞ്ഞു. ഇന്നലെ ജഗതിയിൽ നിന്ന് കരമനയിലേക്ക് നടത്തിയ റോഡ് ഷോയ്ക്കുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് ഷോയിൽ കണ്ട ആവേശം വോട്ടായി മാറുമെന്നതിൽ സംശയമില്ല. വിജയം ഉറപ്പാണ്. യു.ഡി.എഫ് ഒ​റ്റക്കെട്ടായി മുന്നോട്ട് പോകും. വർഗീയവിഷം ചീ​റ്റുന്ന സംഘപരിവാർ എന്ന വിപത്തിനെ കേരളത്തിന്റെ മതേതര മണ്ണിൽനിന്നും പിഴുതെറിഞ്ഞേ മതിയാവൂവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വർഗീയതയ്ക്ക് എതിരായ സന്ധിയില്ലാത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

ഇത് കേരളം മുഴുവൻ ആളിപ്പടരും. അഞ്ചു വർഷം ഭരിച്ച പിണറായി സർക്കാരും കേരളത്തിന് സമ്മാനിച്ചത് ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.