m-vincent

തിരുവനന്തപുരം: കോവളത്തെ സിറ്റിംഗ് എം.എൽ.എയും യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ എം.വിൻസെന്റിന് 30 ലക്ഷത്തിന്റെ കടബാദ്ധ്യത. ഭാര്യയ്ക്ക് 9 ലക്ഷത്തിന്റെ കടവുമുണ്ടെന്ന് ഇന്നലെ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വന്തമായി വീടും വാണിജ്യ കെട്ടിടങ്ങളും ഉൾപ്പെടെ 24.77 ലക്ഷം രൂപയുടെ ആസ്തിയും ഭാര്യയ്ക്ക് 4.18 ലക്ഷം രൂപയും പത്ത് പവൻ ആഭരണങ്ങളുമുണ്ട്. വിൻസെന്റിനെതിരെ മ്യൂസിയം,ബാലരാമപുരം,പൂജപ്പുര,കന്റോൺമെന്റ് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകളുണ്ട്. കൈവശം രണ്ടായിരം രൂപയാണുള്ളത്.