തിരുവനന്തപുരം :പി.എസ്.സി പത്താം ക്‌ളാസ് യോഗ്യതാ പൊതു പരീക്ഷയുടെ നാല് ഘട്ടത്തിൽ മതിയായ കാരണങ്ങളാൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അഞ്ചാം ഘട്ട പരീക്ഷ ഉടൻ നടത്താൻ പി.എസി.സി തീരുമാനം. ഏകദേശം 13,000 പേർക്ക് പരീക്ഷയെഴുതാൻ വീണ്ടും അവസരം നൽകണമെന്ന് കാണിച്ച് പി.എസ്.സിക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണിത്. ഈ പരീക്ഷ കൂടി പൂർത്തിയാക്കിയ ശേഷമേ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കൂ.
പ്രസവം, കൊവിഡ് ,അപകടം,ഗുരുതര പ്രശ്നങ്ങൾ എന്നിവ കാരണം പരീക്ഷ എഴുതാൻ സാധിക്കാത്തവർ നൽകുന്ന തെളിവിന്റെ അടിസ്ഥാനത്തിലാകും അവസരം. ഗതാഗത തടസങ്ങൾ കാരണം എത്താൻ കഴിയാത്തവർക്ക് വീണ്ടും അപേക്ഷ നൽകാൻ സാധിക്കില്ല. ഉദ്യോഗാർത്ഥികൾ നൽകുന്ന രേഖകൾ പരിശോധിച്ച് ശരിയെന്ന് ബോധ്യപ്പെട്ടാൽ പരീക്ഷക്ക് അവസരം നൽകും.രേഖകൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടാൽ നടപടി ഉണ്ടാകും.ഫെബ്രുവരി 20,25,മാർച്ച് 6,13 തീയതികളിലാണ് പരീക്ഷ നടന്നത്. 13ന് പരീക്ഷ എഴുതാൻ കഴിയാത്തവർ രേഖകൾ സഹിതം അപേക്ഷ നൽകണം