psc

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) മെയിൻ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാവുന്നു. ഈ മാസം തന്നെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി, ഏപ്രിലിൽ ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ തസ്തികയിലേക്കുള്ള യോഗ്യതാ നിർണയത്തിലെ പിഴവ് തിരുത്താനും പി.എസ്.സി തീരുമാനിച്ചു. എച്ച്.ഡി.സി (എം) പാസായവരെയും ഇന്റർവ്യൂവിന് പങ്കെടുപ്പിക്കാനാണ് തീരുമാനം.