bike

കിളിമാനൂർ: വീട്ടുമുറ്റത്ത് നിന്ന് ബൈക്ക് മോഷണം പോയി. ഇരുന്നൂട്ടിൽ സൗപർണികയിൽ ആകാശിന്റെ KL - 24 N 1159 പൾസർ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി ആകാശിന്റെ വീടിനോട് ചേർന്ന കാർ പോർച്ചിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. പ്രദേശത്ത് ഇരുചക്ര വാഹന മോഷണം പതിവാകുകയാണ്. രണ്ടാഴ്ച മുൻപ് പ്രദേശത്തെ തന്നെ ഗോകുലം വീട്ടിൽ രാജുവിന്റെ ആക്ടീവ സ്കൂട്ടറും മോഷണം പോയിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും ഇതു വരെയും സ്കൂട്ടർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിംഗ് വേണമെന്നാവശ്യം ശക്തമാണ്.