
സിനിമയിൽ സജീവമായി നിന്നിരുന്ന പല താരങ്ങളും ഇപ്പോൾ വിട്ടുനിൽക്കുകയും തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ്. എന്നാൽ ഇവരെ പറ്റിയുള്ള വാർത്തകൾ എന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. അത്തരത്തിൽ ഒരാളാണ് ചന്ദ്ര ലക്ഷ്മൺ. ചന്ദ്ര എന്ന പേരിനേക്കാൾ നടി പ്രശസ്തയായത് സാന്ദ്ര നെല്ലിക്കാടൻ എന്ന പേരിലൂടെയായിരുന്നു. സിനിമയിലും സീരിയലിലും സജീവമായി നിലനിന്നിരുന്ന കാലഘട്ടത്തിൽ തന്റേതായ ഒരു അടയാളപ്പെടുത്തൽ നടത്താൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ വലിയൊരു കാലത്തെ ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് ചന്ദ്ര. സ്റ്റോപ്പ് വയലൻസ് എന്ന പൃഥ്വിരാജ് ചിത്രത്തിലുടെ വെള്ളിത്തിരയിലെത്തിയ നടി ഗോസ്റ്റ് റൈറ്റർ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ തന്നെയാണ് ഇത്തരത്തിൽ ഒരു തിരിച്ചുവരവിന് സാഹചര്യമൊരുക്കിയതെന്ന് ചന്ദ്ര വ്യക്തമാക്കുന്നുണ്ട്. സിനിമയിൽ സജീവമാകുമ്പോൾ തന്നെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ചില ഗോസിപ്പുകൾക്ക് മറുപടി പറയുകയാണ്. "ഇതുവരെ വിവാഹം കഴിക്കാത്ത ഞാൻ വിവാഹം കഴിച്ചെന്നും ഭർത്താവിനൊപ്പം അമേരിക്കയിൽ സെറ്റിൽ ആണെന്നുമാണ് പലരും പറഞ്ഞു നടക്കുന്നത്. ഇത് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഇത്തരം വാർത്തകൾ കണ്ടു ഞാനും എന്റെ വീട്ടുകാരുടെ ചിരിച്ചിരുന്നു..." ഇതുവരെ വിവാഹം കഴിക്കാത്തതിന് കാരണം പ്രേമ നൈരാശ്യം ഒന്നുമല്ലെന്നും താൻ നിരവധി പേരെ പ്രണയിച്ചിട്ടുണ്ട്, അടുത്ത സുഹൃത്തുക്കളായ അവരൊക്കെ കാമുകന്മാർ ആയപ്പോൾ പ്രണയം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ലെന്ന സാഹചര്യം വന്നപ്പോൾ കൈകൊടുത്ത് പിരിയുകയായിരുന്നു എന്നുമാണ് ചന്ദ്ര ലക്ഷ്മൺ വ്യക്തമാക്കുന്നത്. തന്നെപറ്റി ഗോസിപ്പുകൾ നിറയ്ക്കുന്നവർക്കുള്ള മറുപടിയായാണ് ഇപ്പോൾ ചന്ദ്രയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.