election

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി മൂന്നു പേർ കൂടി ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇതോടെ ആകെ പത്രിക സമർപ്പിച്ചവരുടെ എണ്ണം 13 ആയി.കോവളം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി എം.വിൻസെന്റ് പത്രിക സമർപ്പിച്ചു.തിരുവനന്തപുരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ബാബുവും പാറശാല മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ കരമന ജയനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.