ആര്യനാട്: ആര്യനാട് കൊക്കോട്ടേല മൈലമൂട്ടിൽ ഏക്കർ കണക്കിന് റബർ പുരയിടെ തീപി ടിച്ചു.. നശിച്ചു.ചൊവാഴ്ച്ച ഉച്ചക്ക് 12 ഓടെ പടർന്നു തുടങ്ങിയ തീ വൈകിയും കെടുത്താനായില്ല. ഉടമകളും നാട്ടുകാരും അറിയിച്ചതനുസരിച്ച് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയെങ്കിലും വാഹനം കടന്നു ചെല്ലാൻ പ്രയാസമുള്ളതിനാൽ ഫയർഫോഴ്സ് മടങ്ങി പോയി.
ആര്യനാട് കൊക്കോട്ടേലയിലെ 20 ഓളം പേരുടെ 35 ഏക്കർ സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. വെട്ടുന്ന റബറും പുതിയതായി നട്ട തൈയ്യും എല്ലാം നശിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ ശല്യം ഉള്ള പ്രദേശത്ത് ഇക്കാര്യം കൂടെ കണക്കിലെടുത്തു അന്വേഷണം നടത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു..